ചെങ്ങോട്ടുകാവ് വരിപ്പറ സ്വദേശി ടി വി ബഹാസ് അബ്ദുൽ ഖാദറിന് ഗോൾഡൻ വിസ ലഭിച്ചു
കൊയിലാണ്ടി ചെങ്ങോട്ടുകാവ് വരിപ്പറ സ്വദേശി ടി വി ബഹാസ് അബ്ദുൽ ഖാദറിന് ഗോൾഡൻ വിസ ലഭിച്ചു. മികച്ച വ്യവസായ പ്രമുഖർക്ക് ലഭിക്കുന്ന ബഹുമതിയാണ് ഗോൾഡൻ വിസ. ബഹാസ് അബ്ദുൽ ഖാദർ കഴിഞ്ഞ 20 വർഷത്തിലധികമായി UAE യിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയും സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
