കോൺഗ്രസ് 106-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 106-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഗാന്ധി സ്മൃതി” ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് ശ്രദ്ധയാകർഷിച്ചു. എൻ വി വത്സൻ മാസ്റ്റർ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ദൃശ്യ എം ൻ്റെ അധ്യക്ഷതലഹിച്ചു.

ഇന്നത്തെ തലമുറ ഗാന്ധിജിയെ ഏറെ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും നല്ലൊരു പൗരനാകാൻ അത് നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി കെ. പി. വിനോദ് കുമാർ, രാമൻ ചെറുവക്കാട്, സോമൻ കീഴന മീത്തൽ, കളത്തിൽ ശ്രീധരൻ നായർ, ജിതേഷ് ടി. എം, ശ്രീധരൻ. കെ. കെ. എന്നിവർ സംസാരിച്ചു.
