KOYILANDY DIARY

The Perfect News Portal

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മൈസൂരിലെ മാര്‍ക്കറ്റ്

മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന സഞ്ചാരികള്‍ ഒരിക്കലും മിസ് ചെയ്യാത്ത സ്ഥലമാണ് മൈസൂരിലെ ദേവരാജ മാര്‍ക്കറ്റ്. മൈസൂര്‍ കൊട്ടാരവും മൃഗശാലയും ചാമുണ്ഡില്‍ ഹില്‍സുമൊക്കെ സന്ദര്‍ശിച്ച്‌ വരുന്ന സഞ്ചാരികള്‍ക്ക് വേറിട്ട ഒരു അനുഭവം ഒരുക്കി വച്ചിട്ടുള്ള സ്ഥലമാണ് പഴങ്ങളും പൂക്കളും പച്ചക്കറികളും നിരത്തി വച്ചിരിക്കുന്ന വര്‍ണശബളമായ ദേവരാജ മാര്‍ക്കറ്റ്.100 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ മാര്‍ക്കറ്റ് മൈസൂര്‍ എന്ന പൈതൃക നഗരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരിടമാണ്.

സയ്യാജി റാവു റോഡ്

മൈസൂരിലെ സയ്യാജി റാവു റോഡിലാണ് ദേവരാജ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

Advertisements
നഗരത്തിലെ കെ ആര്‍ സര്‍ക്കിളിന് സമീപത്തുള്ള ഡഫ്ഫെറിന്‍ ക്ലോക്ക് ടവറിന് അഭിമുഖമായിട്ടാണ് ഈ മാര്‍ക്കറ്റിന്റെ വടക്കന്‍ കവാടം നിലകൊള്ളുന്നത്.

തെക്കെന്‍ കവാടം

ബാറ്റ ഷോറൂമിന് പുറകിലായുള്ള ധന്‍വന്ത്രി റോഡിലാണ് ഈ മാര്‍ക്കറ്റിന്റെ തെക്കെന്‍ കവാടം സ്ഥിതി ചെയ്യുന്നത്. മാര്‍ക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ മറ്റനേകം ചെറിയ കവാടകങ്ങള്‍ ഉണ്ടെങ്കിലും പ്രധാന കവാടങ്ങളിലൂടെ കയറി ഇറങ്ങിയാലെ മാര്‍ക്കറ്റ് മുഴുവനായി ചുറ്റിയടിക്കാന്‍ കഴിയുകയുള്ളു.

പൂക്കളും പഴങ്ങളും

മാര്‍ക്കറ്റിന്റെ വടക്ക് ഭാഗത്താണ് പഴം മാര്‍ക്കറ്റ്. വാഴപ്പഴമാണ് ഇവിടെ കൂടുതലും പച്ചക്കറികള്‍ ലഭിക്കുന്നത് തെക്ക് ഭാഗത്താണ്. മാര്‍ക്കറ്റിന്റെ മധ്യഭാഗത്താണ് പൂക്കള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍

സെല്‍ഫി

മാര്‍ക്കറ്റ് സന്ദര്‍ശിച്ച ഒരു സഞ്ചാരിയോടൊന്നിച്ച്‌ സെല്‍ഫി എടുക്കുന്ന പൂ കച്ചവടക്കാരന്‍

റെഡ് ചില്ലി

ദേവരാജ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഉണക്ക മുളക്

നിറങ്ങള്‍

വിവിധ തരത്തിലുള്ള കളര്‍ പൗഡറുകള്‍ വില്‍ക്കുന്ന ഒരു സ്റ്റാള്‍. ദേവരാജ് മാര്‍ക്കറ്റിന് മുന്നില്‍ നിന്നുള്ള ഒരു കാഴ്ച

തേങ്ങ കച്ചവടം

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന തേങ്ങകള്‍. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

പാദരക്ഷകള്‍

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പാദരക്ഷകള്‍. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

ഒരു കൈ സഹായം

ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച. ചുമട് എടുക്കാന്‍ സഹായിക്കുന്ന ഒരാള്‍

മലര്‍

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മലര്‍. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

വാഴപിണ്ടി

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വാഴപിണ്ടി. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

സുഗന്ധം

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പെര്‍ഫ്യൂമുകള്‍. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

മധുരം

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മധുരപലഹാരങ്ങള്‍. ദേവരാജ് മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു കാഴ്ച

ക്ലോക്ക് ടവര്‍

കെ ആര്‍ സര്‍ക്കിളിന് സമീപത്തുള്ള ഡഫ്ഫെറിന്‍ ക്ലോക്ക് ടവര്‍

കവാടം

കെ ആര്‍ സര്‍ക്കിളിന് സമീപത്തുള്ള മാര്‍ക്കെറ്റിലേക്കുള്ള കവാടം

കെ ആര്‍ സര്‍ക്കിള്‍

മൈസൂരിലെ കെ ആര്‍ സര്‍ക്കിളില്‍ നിന്നുള്ള ഒരു കാഴ്ച. ഇവിടെ നിന്നാല്‍ മാര്‍ക്കാറ്റ് കാണാം

Leave a Reply

Your email address will not be published. Required fields are marked *