KOYILANDY DIARY

The Perfect News Portal

ഈ മുടി കൊഴിച്ചില്‍ പ്രശനമാകുമ്ബോള്‍ പരിഹാരം

മുടി കൊഴിച്ചിലും കഷണ്ടിയും ഇന്നത്തെ കാലത്തെ വെല്ലുവിളികള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളാണ്. പലപ്പോഴും ഇതിനി പരിഹാരത്തിനായി മാര്‍ക്കറ്റില്‍ വിറ്റഴിയ്ക്കുന്ന എണ്ണകളും മരുന്നുകളും തേച്ച്‌ ഉള്ള മുടി കൂടി ഇല്ലാതാവുന്ന അവസ്ഥയാണ് പലര്‍ക്കും ഉള്ളത്.

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ വിപണികളെ കണ്ണടച്ച്‌ വിശ്വസിയ്ക്കാതെ മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ചില സൂത്രങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. മുടി കൊഴിച്ചിലും കഷണ്ടിയും ഇന്നത്തെ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.

ഇതെല്ലാം എളുപ്പത്തില്‍ പരിഹരിയ്ക്കാന്‍ ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ നോക്കാം.

നല്ലതു പോലെ പഴുത്ത ആവക്കാഡോ മുട്ടയുമായി മിക്സ് ചെയ്ത് ഉണങ്ങിയ മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. നല്ലതു പോലെ ഉണങ്ങിയ ശേഷം തല കഴുകാം. വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ തല കഴുകാം.

Advertisements

വെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. ഉണങ്ങിയ മുടിയില്‍ അല്‍പം വെണ്ണ ഉപയോഗിച്ച്‌ മസ്സാജ് ചെയ്യുക. ഇത് അരമണിക്കൂര്‍ ശേഷം മുടി കഴുകാം.

ഒലീവ് ഓയില്‍ ഉപയോഗിച്ചും മുടിയിലുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കാം. അരക്കപ്പ് ഒലീവ് ഓയില്‍ നല്ലതു പോലെ മുടിയില്‍ തേച്ച്‌ പിടിപ്പിക്കാം. പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെച്ച ശേഷം അല്‍പം കഴിഞ്ഞ് മുടി കഴുകാം.

ചായ കുടിയ്ക്കാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തിളക്കം നിലനിര്‍ത്താനും ചായ സഹായിക്കുന്നു. ചായ ഉപയോഗിച്ച്‌ മുടി കഴുകിയ ശേഷം അല്‍പം ഷാമ്ബൂ ഉപയോഗിച്ച്‌ നല്ലതു പോലെ കഴുകി വൃത്തിയാക്കാം. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുകയും കേടു വന്ന മുടിയിഴകള്‍ക്ക് നിറം നല്‍കുകയും ചെയ്യും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. ഒരു ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മൂന്ന് മുട്ടയുടെ വെള്ള എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ച്‌ പിടിപ്പിയ്ക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്ബൂവിനോടൊപ്പം അല്‍പം മുട്ടയുടെ വെള്ള കൂടി മിക്സ് ചെയ്ത് മുടി കഴുകുക. ഇത് മുടിയക്കാവശ്യമുള്ള പ്രോട്ടീന്‍ നല്‍കുന്നു.

ബദാം ഒയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബാദാം ഓയില്‍ തലയില്‍ തേച്ച്‌ പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതും മുടിയുടെ വരള്‍ച്ചയേയും ഇല്ലാതാക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യവും മത്സ്യഎണ്ണയും മത്സ്യ ഗുളികകളും സ്ഥിരമായി കഴിയ്ക്കാം. ഇത് മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *