KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരിനടുത്തുള്ള തുറഹള്ളി വനം

ബാംഗ്ലൂരിലെ നൈസ് റോഡില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു മൊട്ടക്കുന്നാണ് കരിഷ്മ ഹില്‍സ് തുറഹള്ളി ഫോറസ്റ്റ് വ്യൂപോയിന്റ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലം ബാംഗ്ലൂരിലെ ബനശങ്കരിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍ നഗരത്തിന് സമീപത്തുള്ള ഏക വനമേഖലയായ ഇവിടേയ്ക്ക് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട്.

കനകപുര റോഡിലൂടെ

ബാംഗ്ലൂരില്‍ നിന്ന് കനകപുര റോഡിലൂടെ യാത്ര ചെയ്ത് നൈസ് റോഡിന്റെ അണ്ടര്‍ ബ്രിഡ്ജ് കഴിഞ്ഞാല്‍ ഇടത്തോട്ട് തിരിഞ്ഞ് വജരഹള്ളി റോഡിലൂടെ കുറച്ച്‌ മുന്നോട്ട് യാത്ര ചെയ്താന്‍ നിങ്ങള്‍ എത്തിച്ചേരുന്ന കാടുപിടിച്ച പ്രദേശമാണ് തുറഹള്ളി ഫോറെസ്റ്റ്.

Advertisements
അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വീണ്ടും വലത്തേക്ക് തിരിയണം കരിഷ്മ ഹില്‍സില്‍ എത്തിച്ചേരാന്‍. ചെറുവാഹനങ്ങള്‍ക്ക് മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത് ഏകദേശം ഒരു കിലോമീറ്റര്‍ നടക്കണം കരിഷ്മ ഹില്‍സില്‍ എത്തിച്ചേരാന്‍.

ഗൂഗിളില്‍ തിരയുന്നവരുടെ ശ്രദ്ധയ്ക്ക്

ഗൂഗിള്‍ മാപ്പില്‍ തുറഹള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റ് എന്ന് തിരയണം. കരിഷ്മ ഹില്‍സ് എന്ന് തിരഞ്ഞാല്‍ സമീപത്തുള്ള അപ്പാര്‍ട്ട്മെന്റുകളാണ് ഗൂഗിള്‍ മാപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

കാഴ്ചകള്‍

വലിയ ഒരു പാറക്കെട്ടാണ് ഇവിടെയുള്ളത്. ഈ പാറക്കെട്ടിന് മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ വിദൂര കാഴ്ചകള്‍ കാണാന്‍ കഴിയും. ഇവിടെ നിന്നുള്ള അസ്തമയ കാഴ്ചകള്‍ കാണാനും ആളുകള്‍ എത്താറുണ്ട്.

ക്ഷേത്രം

തുറഹള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റിന് സമീപത്തുള്ള ക്ഷേത്രം

സൈക്ലിംഗ് ട്രെയില്‍

ബാംഗ്ലൂരിന് സമീപത്തുള്ള പ്രശസ്തമായ സൈക്കിള്‍ ട്രെയിലുകളില്‍ ഒന്ന് ഇവിടെയാണ്. സൈക്ലിംഗില്‍ കമ്ബമുള്ള നിരവധി ആളുകള്‍ ഇവിടെ വരാറുണ്ട്. ചെങ്കുത്തായ കയറ്റമോ ഇറക്കമോ ഇല്ലാത്ത പാതയാണ് ഈ സ്ഥലത്തെ സൈക്ലിംഗ് കമ്ബക്കാരുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്.

റോക്ക് ക്ലൈബിംഗ്

നിരവധി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ റോക്ക് ക്ലൈബിംഗിനും ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. റോക്ക് ക്ലൈബിംഗില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വീക്കെന്‍ഡുകളില്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

ട്രെക്കിംഗ്

ഷോര്‍ട്ട് ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് ഈ സ്ഥലം നിരവധി ആളുകളാണ് ട്രെക്ക് ചെയ്യാന്‍ ഇവിടെ എത്തിച്ചേരാറുള്ളത്. കുറുക്കന്‍, മുയല്‍, ഉടുമ്ബ്, കീരി തുടങ്ങിയ ജീവികളെ ഇവിടെ കാണാം.

അസ്തമയ കാഴ്ച

തുറഹള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റില്‍ നിന്നുള്ള അസ്തമയ കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *