KOYILANDY DIARY.COM

The Perfect News Portal

മധുരയില്‍ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 9 പേർ മരിച്ചു

മധുര: മധുരയില്‍ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 9 പേർ മരിച്ചു. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. 20ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്.

പാന്‍ട്രി കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം. യുപി സ്വദേശികളാണ് മരിച്ചത്.

Share news