പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് ജെയ്ക്ക് സി തോമസ്
പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറി പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത വ്യക്തമാകുന്നത്.

ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണമെന്നും ജെയ്ക്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണം. പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.\

ജെയ്ക്ക് സി തോമസിൻ്റെ ഫേസ്ബുക്കിൻ്റെ പൂർണ്ണരൂപം

