ഇന്ത്യയെ മതരാഷ്ട്രമാക്കരുത്. ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്
കൊയിലാണ്ടി: ഇന്ത്യയെ മതരാഷ്ട്രമാക്കരുത്. ഡിവൈഎഫ്ഐ കൊയിലാണ്ടിയിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്ന പരേഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗം എ. എം റഷീദ് ഉദ്ഘാടനം ചെയ്തു.

കർഷക സംഘം കേന്ദ്രകമ്മറ്റി അംഗം പി. വിശ്വൻമാസ്റ്റർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ദിനൂപ് സി. കെ, സി ബിജോയ്, പ്രദീപ് ടി.കെ, കെ. അഭിനീഷ്, റിബിൻ കൃഷ്ണ, വി.എം അജീഷ് എന്നിവർ നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സ്വാഗതവും, ട്രഷറർ പി.വി അനുഷ നന്ദിയും പറഞ്ഞു.

