കൊയിലാണ്ടി നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും വയോജന കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയും സാമൂഹ്യ സുരക്ഷാമിഷനും, വയോമിത്രവും സംയുക്തമായി വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി. ഐ. യു. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഓട്ടോ കോ-ഓഡിനേഷൻ കമ്മിറ്റി പ്രതിനിധി ചന്ദ്രന് സർക്കിൾ ഇൻെ്‌പെക്ടർ പരിപാടിയുടെ ബ്രോഷർ കൈമാറിയാണ് പ്രകാശനം നടത്തിയത്. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. കെ. അജിത, പി. സുന്ദരൻ മാസ്റ്റർ മറ്റ് വയോമിത്രം മെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
