80 വയസ്സുള്ള വയോ വൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ചു
മുംബൈ: 80 വയസ്സുള്ള വയോ വൃദ്ധയെ മകനും ഭാര്യയും മകളും ചേര്‍ന്ന് പീഡിപ്പിച്ച കഥ കേട്ടാല്‍ ഞെട്ടിപോകും. 80 വയസ്സുള്ള അമ്മ ഇനിയും മരിക്കാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ കഴിഞ്ഞ ദിവസത്തിലാണ് പിടിക്കപ്പെട്ടത്.
വൃദ്ധയെ ഫാനില്‍ തലകീഴായി കെട്ടിതൂക്കി ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. മകനോട് കരഞ്ഞ് അപേക്ഷിക്കുന്ന അമ്മയുടെ നിലവിളി മകളും ഭാര്യയും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ റോക്കോര്‍ഡ് ചെയ്തത് ലീക്കായപ്പോഴാണ് സംഭവം പുറത്ത് വന്നത്. പ്രായമായിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തിലുള്ള പീഡനം തുടരുന്നു എന്ന് പറയുന്നു. വൃദ്ധയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ വര്‍ക്കര്‍ കണ്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വീഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സുരേന്ദ്ര വൈദ്യ(47), സവിത(45), മകള്‍ ശ്രേയ(20) എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെയും പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്. മാനസിക രോഗമുള്ള അമ്മ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് പതിവാണെന്നും ആവര്‍ത്തിക്കാത്തിരിക്കാന്‍ പേടിക്കാന്‍ വേണ്ടി ചെയ്തതാണെന്നും സുരേന്ദ്ര വൈദ്യ പോലീസിനോട് പറഞ്ഞു.

