KOYILANDY DIARY.COM

The Perfect News Portal

ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ (എം) പ്രതിനിധിസംഘം സന്ദർശിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ  സിപിഐ (എം) പ്രതിനിധിസംഘം സന്ദർശിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം നീലോത്‌പൽ ബസു, എംപിമാരായ വി. ശിവദാസൻ, എ. എ. റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്തെത്തിയത്.

കലാപത്തിന് പിന്നാലെ ഹരിയാനയിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും വീടുകളും ബുൾഡോസറുകൾ ഉപയോഗിച്ച്‌ കൂട്ടമായി ഇടുച്ചുതകർക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചത്.

Share news