KOYILANDY DIARY

The Perfect News Portal

4 അംബികമാരെ പരിചയപ്പെടാം

മൂകാംബിക എന്ന പേര് കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അത്രയ്ക്ക് പ്രശസ്തമാണ് കൊല്ലൂരിലെ മൂകാംബിക. പരശുരാമന്‍ സ്ഥാപിച്ച ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മൂകാംബിക ക്ഷേത്രം.

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി പരശുരാമന്‍ നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ നാല് ദേവി ക്ഷേത്രങ്ങള്‍ നാലംബികാ ക്ഷേത്രങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.

തമിഴ്‌നാട്ടിലും, കര്‍ണാടകയിലും, കേരളത്തിലുമായാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

Advertisements
ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നിങ്ങനെയാണ് നാലംബികമാരുടെ പേരുകള്‍.

പരശുരാമന്‍ സ്ഥാപിച്ച 4 അംബിക ക്ഷേത്രങ്ങള്‍ വിശദമായി പരിചയപ്പെടാം

01. ബാലാംബിക, കന്യാകുമാരി

കന്യാകുമാരി ദേവി ക്ഷേത്രത്തിലാണ് ദുര്‍ഗയെ ബാലാംബികയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. പണ്ട് തിരുവിതാംകൂര്‍ രാജക്കന്മാരുടെ കീഴില്‍ ആയതിനാല്‍ ഇവിടുത്തെ പൂജകളും മറ്റും കേരളത്തിലെ ക്ഷേത്രങ്ങളിലേത് പോലെ തന്നെയാണ്. നവദുര്‍ഗകളില്‍ ഒന്നായ കാര്‍ത്ത്യായനിയാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് സങ്കല്‍പ്പം.

02. ഹേമാംബിക, പാലക്കാട്

പാലക്കാട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ മലമ്ബുഴ റോഡിലാണ് എമൂര്‍ ഭഗവതി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഹേമാബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ കൈപ്പത്തിയേയാണ് ഇവിടെ ആരാധിക്കുന്നത്. അതിനാല്‍ കൈപ്പത്തി അമ്ബലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം പ്രശസ്തം. പാലക്കാട് നിന്ന് മലമ്ബുഴ ഡാമിലേക്കുള്ള റോഡിലൂടെ യാത്ര ചെയ്താല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.

03. ലോകാംബിക, വടകര

കോഴിക്കോട് ജില്ലയിലെ വടകരയില്‍ സ്ഥിതി ചെയ്യുന്ന ലോകനാര്‍കാവില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദുര്‍ഗയാണ് ലോകാംബിക എന്ന് അറിയപ്പെടുന്നത്. വടകരയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള മേമുണ്ടയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1500 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.

 

04. മൂകാംബിക, കൊല്ലൂര്‍

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *