രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. ഇതോടെ മുന്‍ എഐസിസി അധ്യക്ഷന്‍ ഇന്ന് തന്നെ ലോക്സഭയിലേക്ക് തിരികെയെത്തിയേക്കും.

‘മോദി’ പരാമർശത്തിലെ അപകീർത്തി കേസിലെ വിചാരണ കോടതി വിധിയെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

