KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

കൊയിലാണ്ടി:രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു.അമൃത ഫെയിം രാഹുൽ രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ദൈനംദിന ജീവിത വിജയത്തിനായി രാമായണത്തിലെ ഓരോ കാണ്ഡങ്ങളും സമർപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ടി.ടി.ബാലകൃഷ്ണണൻ രാഹുലിനെ പൊന്നാട അണിയിച്ചു.ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ ഉപഹാരം നൽകി.കമ്മിറ്റി പ്രസിഡണ്ട് എം.കെ.ശ്രീധരൻ, സെക്രട്ടറി ഇ.കെ.രാഗേഷ് എന്നിവർ സംസാരിച്ചു.

Share news