KOYILANDY DIARY.COM

The Perfect News Portal

സംഘർഷം രൂക്ഷം: മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന

ഇംഫാൽ: സംഘർഷം രൂക്ഷം.. മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന. 10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് അയക്കും. ബിഷ്‌ണുപൂര്‍ – ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയില്‍ 24 മണിക്കൂറിനിടെ 6 പേരാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ആധുധ ശാലകൾ കൊള്ളയടിച്ച്‌ കൈക്കലാക്കിയ ആധുധങ്ങൾ ഉപയോഗിച്ചാണ്‌ പുതിയ ആക്രമണങ്ങൾ എന്ന സംശയവും ബലപ്പെട്ടു.

അതിനെിടെ 21ന്‌ നടക്കുന്ന സഭ സമ്മേളനത്തിൽ പത്ത്‌ കുക്കി എംഎൽഎമാരും പങ്കെടുക്കില്ലന്ന്‌ ഉറപ്പായി. ബിജെപിയുടെ ഏഴും കുക്കി പീപ്പിൾസ് അലയൻസിൽ നിന്നുള്ള രണ്ടുപേരും ഒരു സ്വതന്ത്രനും ഉൾപ്പെടെ 10 കുക്കി – എംഎൽഎമാരാണ്‌ അറുപതംഗ സഭയിൽ ഉള്ളത്‌. ചുരാചന്ദ്പൂരിലെ ബിജെപി എംഎൽഎ എൽഎം ഖൗട്ടെ സമ്മേളനത്തിനില്ലന്ന്‌ വ്യക്തമാക്കി.

 

മറ്റൊരു എംഎൽഎ വുങ്‌സാഗിൻ വാൽ‌ട്ടെയെ ജനക്കൂട്ടം ആക്രമിച്ച്‌ മൃതപ്രായനാക്കിയിരുന്നു. കുക്കി, നാഗ സംഘടനകൾ സമ്മേളനം ബഹിഷ്‌ക്കാരിക്കാൻ എംഎൽഎമാരോട്‌ ആവശ്യപ്പെട്ടിരുന്നു. കുക്കികളുടെ പ്രധാന ആവശ്യമായ സ്വയംഭരണം തള്ളുന്ന പ്രമേയം 21ന്‌ നിയമസഭ പാസാക്കുമെന്നും സൂചനയുണ്ട്‌.

Advertisements
Share news