KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം എൻഎസ്എസ് ചേരരുത്; എം വി ജയരാജൻ

ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കൊപ്പം എൻഎസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധം. ബിജെപിയുടെ ഈ വർഗീയ ധ്രുവീകരണം 2024ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന പ്രവർത്തനമാണെന്നും ജയരാജൻ പറഞ്ഞു. പക്ഷെ കേരളത്തിൽ ആ വർഗീയ ധ്രുവീകരണത്തിനു ജനപിന്തുണ കിട്ടില്ല എന്നതാണ് യാഥാർഥ്യമെന്നും ജയരാജൻ പറഞ്ഞു.

മുൻപ് ശബരിമലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമം ബിജെപിക്ക് നടന്നില്ല എന്നത് സുരേന്ദ്രന്റെ 2 മണ്ഡലത്തിലെ പരാജയം വ്യക്തമാക്കിയതാണ്. ബിജെപിക്ക് ഇത് കൊണ്ട് നേട്ടമുണ്ടാകില്ല. പക്ഷെ കോൺഗ്രസിന്റെ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന നിലപാട് ആർ എസ് എസിന്റെ കൂടെനിൽക്കുന്നു എന്നതിന് തെളിവാണ്. ഏകസിവിൽ കോഡ് പ്രശ്നത്തിലും ഷംസീറിനെതിരായ പ്രശ്നത്തിലും കോൺഗ്രസുകാർ ബിജെപിയെ പിന്തുണച്ചുള്ള പ്രതികരണങ്ങൾ ആണ് പറഞ്ഞത് എന്നും ജയരാജൻ ആരോപിച്ചു.

Share news