കെ.എസ്.എസ്.പി.യു. പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു
കൊയിലാണ്ടി: മണിപ്പൂർ അക്രമത്തിനെതിരെ കെ.എസ്.എസ്.പി.യു. പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. അക്രമം അമർച്ച ചെയ്യുക സമാധാനം പുനസ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പന്തലായാനി, കൊയിലാണ്ടി ബ്ലോക്കുകൾ സംയുക്തമായി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടത്തിയ സമരം സംസ്ഥന കമ്മറ്റി അംഗം സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.
പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ കെ കെ മാരാർ അധ്യക്ഷനായി പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന കൗൺസിൽ അംഗം പി സുധാകരൻ, പി കെ ബാലകൃഷ്ണൻ, പി ബാലഗോപാലൻ, എൻ കെ വിജയഭാരതി എന്നിവർ സംസാരിച്ചു. ടി സുരേന്ദ്രൻ നന്ദി പറഞ്ഞു.

