KOYILANDY DIARY

The Perfect News Portal

കുംഭകോണത്തേക്ക് യാത്ര പോകാം

ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായി ഒരു നഗരമുണ്ടെങ്കില്‍ അത് കുംഭകോണമാണെന്ന് പറയാം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം എന്ന മുന്‍സിപ്പാലിറ്റിക്കുള്ളില്‍ തന്നെ 188 ക്ഷേത്രങ്ങളാണ് ഉള്ളത്. നഗരപ്രാന്തപ്രദേശങ്ങളിലായി നൂറിലധികം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. അപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായുള്ള നഗരം എന്ന് കുംഭകോണത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലല്ലോ? ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കുംഭകോണത്താണ്.

കുംഭകോണത്തില്‍ എത്തുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത് അവിടുത്തെ ക്ഷേത്രങ്ങള്‍ തന്നെയാണ്. കുംഭകോണത്തെ പ്രശസ്തമായ ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ഒപ്പിലിയപ്പന്‍ ക്ഷേത്രം

കുംഭകോണത്തിന്റെ പ്രാന്തപ്രദേശമായ തിരുനാഗേശ്വരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനാഗേശ്വരത്ത് നിന്ന് അരകിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം. ഭൂമിദേവിയുടെ ജന്മസ്ഥലവും പെരുമാളിന്റെ എട്ട് ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ഇവിടം എന്നാണ് വിശ്വാസം.

Advertisements

കമ്ബഹരേശ്വര്‍ ക്ഷേത്രം

കുംഭകോണത്തിന് സമീപമുള്ള ചെറുഗ്രാമമായ തിരുഭുവനത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ട്. ഈ ഗ്രാമത്തില്‍ മറ്റ് ഏറെ ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് കമ്ബഹരേശ്വരര്‍ ക്ഷേത്രമാണ്.

 

ഗംഗൈ കൊണ്ട ചോളപുരം

കുംഭകോണത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള മൈലാടുതുറയിലാണ് ഗംഗൈ കൊണ്ട ചോളപുരം സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ്. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്.

 

ശില്‍പ്പ വിസ്മയം

ഗംഗൈ കൊണ്ട ചോളപുരത്തെ ഒരു ശില്‍പ്പ വിസ്മയം. യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ ഉള്ളതാണ് ഈ ക്ഷേത്രവും പരിസരവും.

 

ക്ഷേത്രഗോപുരം

ചോളാപുരത്തെ ക്ഷേത്ര ഗോപുരം. ചോള ഭരണകാലത്ത് ദ്രാവീഡിയല്‍ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സസ്യലതാതികള്‍

ക്ഷേത്രപരിസരത്തിന്റെ ഭംഗികൂട്ടുന്ന സസ്യലതാതികള്‍

 

ഐരാവതേശ്വര ക്ഷേത്രം

കുംഭകോണത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ദാരാസുരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാരാസുരത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ഐരാവതേശ്വര ക്ഷേത്രമാണ്. വര്‍ഷംമുഴുവന്‍ നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലമാണിത്. ദേവേന്ദ്രന്റെ ആനയായ ഐരാവതം ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിച്ച സ്ഥലമാണിതെന്നാണ് ഐതീഹ്യം.

ആദി വരാഹര്‍ ക്ഷേത്രം

കുംഭകോണത്തെ ആദിവാരഹ ക്ഷേത്രം. കുംഭകോണത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Leave a Reply

Your email address will not be published. Required fields are marked *