KOYILANDY DIARY

The Perfect News Portal

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിണിനെ പുറത്താക്കിയാണ് അശ്വിന്‍ വിക്കറ്റ് നേട്ടം 200 ലേക്കെത്തിച്ചത്.

ആദ്യ ഇന്നിങ്സിലും കെവിന്‍ വില്യസണിന്റെ വിക്കറ്റ് അശ്വിനായിരുന്നു. ലെഗ് ഓഫില്‍ നിന്ന് കുത്തിതിരിഞ്ഞ് വില്യംസന്റെ ഓഫ് സ്റ്റമ്ബ് പിഴുതെറിഞ്ഞ ഈ പന്ത് ക്രിക്കറ്റ് ആരാധകരുടെ മനസ്സ് പുളകം കൊള്ളിക്കുന്നതായിരുന്നു.

ഓസ്ട്രേലിയന്‍ ലെഗ്സ്പിന്നര്‍ ക്ലാരീ ഗ്രിമ്മെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം.1936 ല്‍ ആണ് ഗ്രിമ്മെറ്റ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 36 മത്സരങ്ങളിലായിരുന്നു ഗ്രിമ്മെറ്റിന്റെ നേട്ടമെങ്കില്‍ അശ്വിന്‍ 200 വിക്കറ്റ് സ്വന്തമാക്കാന്‍ 37 മത്സരമെടുത്തു.

38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്താന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയില്‍ രണ്ടാമതെത്തിയത്.

Advertisements

ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്ബതാമത്തെ ഇന്ത്യന്‍ ബൗളറും കൂടിയാണ് അശ്വിന്‍. നിലവിലെ ഇന്ത്യന്‍ കോച്ച്‌ അനില്‍ കുംബ്ലെയാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം (619).

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ അശ്വിന്‍ ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് നേടുകയും 4 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *