ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു

പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഗോള്‍ഫ് കരിയറില്‍ ലോകമെങ്ങുമായി 90ല്‍ അധികം ടൂര്‍ണമെന്റുകളില്‍ പാമര്‍ വിജയം കൈവരിച്ചിട്ടുണ്ട്. ഗോള്‍ഫിന്റെ ഏറ്റവും മികച്ച അംബാസഡറായിരുന്നു പാമറെന്നു മരണവാര്‍ത്ത സ്ഥിരീകരിച്ച് യുഎസ് ഗോള്‍ഫ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
