മണിപ്പുരിൽ സ്‌ത്രീകളെ നഗ്‌നരാക്കി പീഡിപ്പിച്ച സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത രണ്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിച്ചത്.

അതേസമയം മണിപ്പൂർ കലാപം രൂക്ഷമായ സാഹചര്യത്തിലും ഒന്നും ചെയ്യാത്ത മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന വികാരം എൽഡിഎയിൽ ശക്തമായി. മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യം മുന്നണിക്കുള്ളിൽ ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്.

