KOYILANDY DIARY.COM

The Perfect News Portal

എം. കെ. രാഘവേട്ടന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി

തുറയൂരിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് എം. കെ. രാഘവേട്ടന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി. ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി.

അനുസ്മരണ പ്രഭാഷണവും പഴയകാല പ്രവർത്തകരെ ആദരിക്കലും ആർ. ശശിയും, ഉന്നത വിജയികളെ അനുമോദിക്കൽ അജയ് ആവളയും നിർവഹിച്ചു. പി. ബാലഗോപാലൻ മാസ്റ്റർ, പി. ടി. ശശി എന്നിവർ സംസാരിച്ചു.

Share news