KOYILANDY DIARY.COM

The Perfect News Portal

മൂടാടി പഞ്ചായത്തിലെ ഒന്നാം വാർഡ് അറഫാ പള്ളി റോഡിൽ വെള്ളക്കെട്ട് രൂക്ഷൺ

മൂടാടി: പഞ്ചായത്തിലെ ഒന്നാം വാർഡ് അറഫാ പള്ളി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. പുതുവോത്ത് കളപുര ഭാഗത്തുള്ള വീടുകൾക്ക് മുൻവശത്താണ് കനത്ത വെള്ള കെട്ട് രൂപം കൊണ്ടത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങളും കാൽ നടയാത്രക്കാരും പോകുന്ന  റോഡിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്.
പഞ്ചായത്ത് റോഡ് നിർമ്മാണത്തിലുണ്ടായ അപാകതയാണ് ഈ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും  ഇതിന് ഒര് പരിഹാരം ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Share news