ഭിന്നശേഷി നിര്‍ണയ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.ആര്‍.സി. കോഴിക്കോട്, കൊയിലാണ്ടി നെസ്റ്റ് എന്നിവ സംയുക്തമായി ഭിന്നശേഷി നിര്‍ണയ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. സി.ആര്‍.സി. ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനംചെയ്തു. ഡോ. സൗമ്യ വിശ്വനാഥ് അധ്യക്ഷതവഹിച്ചു. ഡോ. ടി.സുനീഷ്, അഡ്വ. സാജിദ്, നെസ്റ്റ് പ്രിന്‍സിപ്പല്‍ ഐശ്വര്യ ജോസഫ്,ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ടി.പി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
