ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ നാലാം വാർഡിൽ – കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോൾഡ് – FIG ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം നടന്നു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ വിദ്യ പി. പദ്ധതി വിശദീകരിച്ചു. ദയാനന്ദൻ, പി. സിജീഷ്, വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും എം കെ ലിനീഷ് നന്ദിയും പറഞ്ഞു.

