KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മണി മുതൽ പ്രവേശനം. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക. http://www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.

രക്ഷിതാവിനോപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് ലെറ്റര്‍ പ്രിന്റെടുത്ത് നല്‍കും. ആദ്യ അലോട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം.

മറ്റ് ഓപ്ഷനുകളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട. അലോട്‌മെന്റ് ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല.

Advertisements
Share news