KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിൽ സൈന്യത്തിന് നേരെ വീണ്ടും വെടി വെപ്പ്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ തിങ്കളാഴ്ച രാത്രിയില്‍ സൈന്യത്തിന് നേരെ വീണ്ടും വെടിവെപ്പ്. ബിഎസ്എഫ് ജവാന്‍ രഞ്ജിത് യാദവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മേഖലയില്‍ അധിക സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അസം റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സുഗ്‌നു മേഖലയിലാണ് ഇന്നലെ രാത്രി സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ഇന്റര്‍ നെറ്റ് മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി.

Share news