KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പുളിയഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എൻ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവേദി [പി എസ് വി] സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് മുണ്ട്യാടി മുഖ്യാതിഥി ആയിരുന്നു. കെ വി മുഹമ്മദ് അലി സംസാരിച്ചു. കെ പി റീജ അധ്യക്ഷത വഹിച്ചു.
സ്കൂൾ സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്തവും വിവിധ വർണ്ണപൂക്കൾ വിരിയുന്ന ചെമ്പരത്തിച്ചെടികൾ കൊണ്ട് ജൈവവേലി ” നാട്ടുപച്ച ” നിർമ്മാണം ആരംഭിച്ചു. വി രശ്മി, നീതു എം എന്നിവർ നേതൃത്വം നൽകി. റഷീദ് പുളിയഞ്ചേരി സ്വാഗതവും അഖിൽ പി സി നന്ദിയും രേഖപ്പെടുത്തി.
Share news