KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥിക്ക് സ്നേഹ വീട്‌ സമർപ്പിച്ചു

പയ്യോളി: കൊയിലാണ്ടി ആർ.ശങ്കർ.മെമ്മോറിയൽ എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിക്ക് കോളേജ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം  കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. വെള്ളാപ്പള്ളി നടേശൻ എസ്‌ എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ‘ഒരു വിദ്യാലയം ഒരു വീട് ‘
എന്ന പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചു നൽകിയത്.
പയ്യോളിയിൽ നടന്ന താക്കോൽ ദാന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സുജേഷ് സി പി അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്, എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോ-ഓഡിനേറ്റർ ക്യാപ്റ്റൻ മനു പി പദ്ധതി വിശദീകരണവും നടത്തി. ദാസൻ പറമ്പത്ത്, ടി. ചന്തു മാസ്റ്റർ, റസിയ ഫൈസൽ, ഷൈമ മണന്തല, മനോജ് എൻ.എം. ഷാഹുൽ ഹമീദ്,
ബഷീർ മേലടി, രാജ് നാരായണൻ. ബാബുരാജ്, ഡോ. ഷാജി മാരാംവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ സി പി സ്വാഗതം പറഞ്ഞു.
Share news