KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമിയുടെ മകൾ ഷീബ (43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബക്ക് മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടമുണ്ടായത്.

പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് (സീന ടൈലറിംഗ് താമരശ്ശേരി) ഭർത്താവ്. അമ്മ: ചിരിതകുട്ടി. മക്കൾ: സുവർണ്ണ (എളേറ്റിൽ എം ജെ എച്ച് എസ് വിദ്യാർത്ഥിനി), അഭിനവ് (എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർത്ഥി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും.

Share news