KOYILANDY DIARY.COM

The Perfect News Portal

കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാർ പ്രതികരിച്ചു.

ആടിന് ഇല ശേഖരിക്കുന്നതിനായി സമീപത്തുളള വയലിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. പരുക്കേറ്റ ആമിന ക്ഷീരകര്‍ഷകയാണ്. നിലവില്‍ ആമിനയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news