KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ നടേരിയിൽ അനധികൃത മണലെടുപ്പിന് ശ്രമം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ – നടേരിയിൽ അനധികൃത മണലെടുപ്പിന് ശ്രമം. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പെരുവട്ടൂർ ചാലോറ ക്ഷേത്രത്തിന് സമീപമുള്ള കോട്ടക്കുന്ന് മലയുടെ 6 ഏക്കറോളം വരുന്ന ഭാഗമാണ് ഇടിച്ച് നിരപ്പാക്കാൻ ശ്രമം നടക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും മഴക്കാലമായാൻ മണ്ണിച്ചിലിനും സാധ്യതയുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇത് വൻ ദുരന്തത്തിന് വഴിവെക്കുമെന്നും, പരിസ്ഥിതിക്ക് ഹാനീകരമാകുന്ന ഇത്തരം പ്രവൃത്തിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും  ആക്ഷൻ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. ബൈപ്പാസ് നിർമ്മാണത്തിൻ്റെ മറവിൽ വഗാഡ് കമ്പനിയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മണലെടുപ്പ് തുടർന്നാൽ  പെരുവട്ടൂർ ചാലോറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് കോട്ടംതട്ടുമെന്ന് ഇത് ഭക്തജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.

നഗരസഭ കൌൺസിലർ ചന്ദ്രിക (ചെയർമാൻ), അജൽ നടേരി (കൺവീനർ), രാമകൃഷ്ണൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി നടേരിയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

Advertisements

 

 

Share news