ട്രക്ക് കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നു വീണു

ഷിംല : ഹിമാചല്‍ പ്രദേശില്‍ ട്രക്ക് കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നു വീണു. രോഹ്താങ് ടണല്‍ പദ്ധതിയ്ക്കു വേണ്ടി നിര്‍മ്മിച്ച താത്കാലിക പാലമാണ് തകര്‍ന്നത്. ചന്ദ്രാ നദിയില്‍ പതിച്ച വാഹനത്തില്‍ നിന്നും ഡ്രൈവറെ രക്ഷപെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് രോഹ്താങ് പ്രൊജക്ട് മേധാവി വ്യക്തമാക്കി.
അഞ്ച് ദിവസത്തിനുള്ളില്‍ തകര്‍ന്ന പാലത്തിന്റെ പണി പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 8.8 കിലോമീറ്റര്‍ നീളത്തിലാണ് രോഹ്താങ് ചുരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ചുരമായി ഇത് മാറും.

