KOYILANDY DIARY.COM

The Perfect News Portal

സ്വപ്‌നാ സുരേഷിനെ ഇ.ഡി. അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

കൊച്ചി: യൂണിടാക് കോഴക്കേസിൽ സ്വപ്‌നയെ ഇ.ഡി. അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിൽ സുപ്രധാനമായ പങ്ക് സ്വപ്‌നയ്‌ക്കുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇഡി അറസ്റ്റ് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് വൈകുന്നത് ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കി. ശിവശങ്കരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ.

Share news