KOYILANDY DIARY.COM

The Perfect News Portal

ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിനു തീപിടിച്ചു

കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിനു തീപിടിച്ചു. ഓമശ്ശേരി-താമരശ്ശേരി റോഡില്‍ ‘സബ്ഹാന്‍’ ഫര്‍ണിച്ചര്‍ കടയിൽ ഉച്ചയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചറുകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു. മുക്കത്തു നിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയുടെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും
ഫയര്‍ഫോഴ്‌സിൻ്റെ സമയോചിതമായ ഇടപെടല്‍മൂലം വലിയ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

Share news