KOYILANDY DIARY.COM

The Perfect News Portal

‘വൃക്കക്കൊരു തണൽ’ പരിപാടി സംഘടിപ്പിക്കും ലക്ഷം പേർക്ക് പ്രയോജനപ്പെടും

കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന ‘വൃക്കക്കൊരു
തണൽ’ പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന, വൃക്കയുടെ പ്രവർത്തനം, വൃക്കരോഗ സാധ്യതകൾ, ചികിത്സാ രീതികൾ എന്നിവ പരിചയപ്പെടുത്തും. കൂടാതെ മലബാർ കാൻസർ സെന്റർ, മലബാർ കാൻസർ കെയർ കണ്ണൂർ, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെ കാൻസർ ബോധവൽക്കരണം, പരിശോധന, ജീവിത രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഉൾപ്പെടെ നഗരസഭയിലെയും പരിസര ഗ്രാമ പഞ്ചായത്തുകളിലെയും ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന എക്‌സിബിഷൻ, എന്നിവയും സംഘടിപ്പിക്കും. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചെയർമാനായും, കെ. ഗീതാനന്ദൻ കൺവീനറായും, സംഘാടകസമിതി രൂപീകരിച്ചു.

Share news