KOYILANDY DIARY.COM

The Perfect News Portal

നാഷണൽ ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ 20 മെഡൽ നേടി കേരള താരങ്ങൾ

നാഷണൽ ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും , 8 വെള്ളിയും , 9 വെങ്കലവുമടക്കം 20 മെഡൽ നേടി കേരള താരങ്ങൾ . മദ്ധ്യപ്രദേശിലെ ദേവാസിലെ  തുക്കോജി  റാവോ പവാർ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ച് മാർച്ച് 27 മുതൽ 31 വരെ നടന്ന മത്സരത്തിൽ, newaza, fighting system, contact, duo, show എന്നിനങ്ങളിലാണ് കേരളതാരങ്ങളുടെ മിന്നും പ്രകടനം കാഴ്ചവെച്ചത്, വിവിധ ജില്ലകളിൽ നിന്നായി 24 പേരാണ് മത്സരത്തിൽ പങ്കെടുത്തത് ,

കേരളത്തിന് വേണ്ടി കോഴിക്കോട് ജില്ലയിലെ യോഷിക്കാൻ അക്കാഡമിലെ വിദ്യാർത്ഥികൾ 2 സ്വർണ്ണവും, 2 വെള്ളിയും, 2 വെങ്കലവും അടക്കം 6 മെഡലുകൾ നേടി, വിവിധ ജില്ലകളിൽ നിന്നായി 24 പേരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിലിറങ്ങിയത്. കേരള  ജു- ജീട് സു അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഷൈജേഷ് പയ്യോളി, സജിത്ത് കുമാർ കൊയിലാണ്ടി, രാഹുൽ തിരുവനന്ദപുരം എന്നിവർ ടീമിനെ നയിച്ചു.

Share news