KOYILANDY DIARY.COM

The Perfect News Portal

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചു

വീട്ടു മുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചു. നാദാപുരം: അരൂർ പെരുമുണ്ടശേരിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പുറമേരി പഞ്ചായത്തിലെ 12-ാം വാർഡ് പെരുമുണ്ടശ്ശേരി അംമ്പോറ്റി മുക്കിലെ കയ്യാലിൽ സുധീഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്.

വീട്ടിൽ നിന്ന് 150 മീറ്ററിലേറെ ദൂരത്തുള്ള റോഡിലെത്തിച്ചാണ് തീവെച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. വീടിന് സമീപത്തെ റോഡിൽ നിന്നും തീ ഉയരുന്നത് കണ്ട സുധീഷിൻ്റെ അയൽവാസികൾ വിവരമറയിച്ചതിനെ തുടർന്ന് സുധീഷ് ഉൾപ്പെടെയുള്ളവർ റോഡിലെത്തിയെങ്കിലും ബൈക്ക് കത്തി ചാമ്പലായിരുന്നു.
സുധീഷിൻ്റെ വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിൻ്റെ സീറ്റുകളും കേട് വരുത്തിയിട്ടുണ്ട്. നാദാപുരം എസ്.ഐ എസ്. ശ്രീജിത്തിൻ്റെ നേത്യത്വത്തിൽ പോലീസും, ജില്ല ഫോറൻസിക് സയൻ്റിഫിക് ഓഫീസർ ഡോ. മുഹമ്മദ് ഹിഫ്സുദ്ദീനും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.
Share news