കാളിയാട്ട മഹോത്സവം: ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം
കാളിയാട്ട മഹോത്സവം ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിൻ്റെ ഏറ്റവും പ്രധാനമായ വലിയ വിളക്ക് ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണിവരെ ഗതാഗത നിയന്ത്രണം തുടരും.. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പയ്യോളി വഴി മേപ്പയ്യൂർ, പേരാമ്പ്ര, ഉള്ള്യേരി വഴി അത്തോളി പാവങ്ങാട് വഴി പോകണം.

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് വഴി പോകണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലേക്ക് വരുന്ന ബസ്സുകൾ 17-ാം മൈൽസിൽ ആളുകളെ ഇറക്കി തിരിച്ച് പോകണം. വലിയ ടാങ്കർ വാഹനങ്ങൾ നന്തിമേഖലകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിർത്തിയിടണം, രാത്രി 10 മണി വരെയായിരിക്കും, നിയന്ത്രണമെന്ന് കൊയിലാണ്ടി എസ്.എച്ച്.ഒ. കെ. സി. സുബാഷ് ബാബു അറിയിച്ചു, കൊയിലാണ്ടി ട്രാഫിക് പോലീസും സജീവമായി രംഗത്തുണ്ടാകും.


