KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്ന് വലിയവിളക്ക്.. നാളെ കാളിയാട്ടം

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്ന് വലിയവിളക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിൽനിന്നായി പിഷാരികാവിലേക്ക് എത്തിച്ചേരുന്ന ആഘോഷ വരവുകൾ സംഗമിക്കുമ്പോൾ കാവും പരിസരവും ജനനിബിഡവും ഭക്തിസാന്ദ്രവുമാകുന്ന അത്യപൂർവ്വമായ കാഴ്ചയാണ് ഇന്ന് കൊല്ലവും കൊയിലാണ്ടിയും സാക്ഷ്യവഹിക്കുക. 
ഇന്നത്തെ ചടങ്ങുകൾ:
  • കാഴ്ചശീവേലി മേളപ്രമാണം രാവിലെ മട്ടന്നൂർ ശ്രീകാന്ത് & മട്ടന്നൂർ ശ്രീരാജ്  എന്നിവർ നേതൃത്വം നൽകുന്നു.
  • കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവ്.
  • വൈകുന്നേരം 3 മണി മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയന്റെ വെള്ളിക്കുടെ വരവ്,
  • കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നു.
  • രാത്രി 7.30 ശ്രീരാഗം ആർട്സ്, നെല്ല്യാടി അവതരിപ്പിക്കുന്ന
  • കലൈവാണി പെർഫോർമിംങ് ആർട്സ് അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാം
  • കലാഭവൻ സമിത നയിക്കുന്ന വിൽകലാമേള
Advertisements
നാന്ദകം എഴുന്നള്ളത്ത്
രാത്രി 11 മണിക്കുശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗത്ഭരും വാദ്യകുലപതികളുമായ കലാമണ്ഡലം ബലരാമൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി ആനന്ദ്, വെള്ളിനേഴി രാംകുമാർ, കലാമണ്ഡലം ശിവദാസ് മാരാർ മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയന്നൂർ സത്യൻ മാരാർ മട്ടന്നൂർ അജിത് മാരാർ, മട്ടന്നൂർ ശ്രീജിത്ത് മാരാർ, മുചുകുന്ന് ശശി മാരാർ, കടമേരി ശ്രീജിത്ത് മാരാർ, കലാമണ്ഡലം സനൂപ്, ചീനംകണ്ടി പത്മനാഭൻ, മാരായമംഗലം രാജീവ്, കാഞ്ഞിലശ്ശേരി അരവിന്ദൻ (കുറുംകുഴൽ പ്രമാണം) വരവൂർ വേണു (കൊമ്പ് പ്രമാണം) എന്നിവരുടെ രണ്ടു പന്തിമേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാളകം കൂടുന്നു.
  • ഒന്നാം പന്തിമേള പ്രമാണം: കലാമണ്ഡലം ബലരാമൻ
  • രണ്ടാം പന്തിമേള പ്രമാണം: പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
  • കരിമരുന്ന് പ്രയോഗം