ആതുരാലയം സ്ഥാപിക്കാൻ നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകി ക്ഷേത്ര കമ്മിറ്റി മാതൃകയായി
കൊയിലാണ്ടി: ആതുരാലയം സ്ഥാപിക്കാൻ നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകി ക്ഷേത്ര കമ്മിറ്റി മാതൃകയായി. കൊയിലാണ്ടി നഗരസഭ 35-ാം ഡിവിഷനിൽ ചെറിയമങ്ങാട് കോവിൽകണ്ടിയിൽ ഹെൽത്ത് സെൻറർ സ്ഥാപിക്കാനായാണ് 4 സെൻറ് സ്ഥലം ചെറിയമങ്ങാട് ക്ഷേത്ര കമ്മിറ്റി വിട്ടു നൽകിയത്.

കൊയിലാണ്ടി നഗരസഭ 2023 – 24 ബഡ്ജറ്റിൽ ഹെൽത്ത് സെൻ്ററിനു വേണ്ടി 15 ലക്ഷം രൂപ വകയിരുത്തിയതായി കൗൺസിലർ കെ. കെ. വൈശാഖ് അറിയിച്ചു. അടുത്തവർഷം 15 ലക്ഷം രൂപകൂടി വകയിരുത്തി രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കുമെന്ന് വൈശാഖ് പറഞ്ഞു.

നഗരസഭയുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്തിൻ്റെ കൈമാറ്റ ചടങ്ങ് ഏപ്രിൽ 1ന് രാവിലെ 10 – 30 ന് ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് കൈമാറും.

