KOYILANDY DIARY.COM

The Perfect News Portal

പൊഴുതനയിലെ പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ

വൈത്തിരി പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരിൽ ഇറങ്ങിയ പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞു. അച്ചൂരിൽ ഒരു മാസത്തിലേറെയായി ഒട്ടേറെ വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിരുന്നു.
ദിനംപ്രതി നൂറോളം തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശത്താണ് പുലി ആക്രമണമുണ്ടായത്. പുലിയെ ഉടൻ കൂടുവച്ചു പിടിക്കണം എന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ പ്രദേശവാസികൾ   ഭീതിയിലാണ്.
Share news