KOYILANDY DIARY.COM

The Perfect News Portal

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം, പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയ നാല് പേരെ ജോലിയിൽ നിന്ന് മാറ്റാൻ തീരുമാനം

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം, പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയ നാല് പേരെ ജോലിയിൽ നിന്ന് മാറ്റാൻ തീരുമാനം. മെഡിക്കൽ കോളജ് സൂപ്രണ്ടിന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി. പരാതി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഒരു നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 1, അറ്ററ്റൻഡർ ഗ്രേഡ് 2, ഡെയിലി വേയ്ജ് സ്റ്റാഫ് എന്നിവരെ ജോലിയിൽ നിന്ന് മാറ്റാനാണ് തീരുമാനം. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാരെ പുറത്താക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പലിൻ്റെ ഓഫീസ്  ഉപരോധിച്ചു.
പ്രിൻസിപ്പൽ അവധിയായതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാറിനെയാണ് യൂത്ത് കോൺഗ്രസ് ഘരാവോ ചെയ്തത്. അസി. കമീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Share news