കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സത്യസന്ധതാഷോപ്പുകള്‍ തുറന്നു

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സത്യസന്ധതാഷോപ്പുകള്‍ തുറന്നു. ക്ലാസ് മുറിയുടെ മൂലയില്‍ സജ്ജമാക്കിയ ഷെല്‍ഫില്‍ കുട്ടികള്‍ക്കാവശ്യമായ പേന, പെന്‍സില്‍, പേപ്പര്‍, റബ്ബര്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, ചാര്‍ട്ട്‌പേപ്പര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ ആവശ്യമുള്ള സാധനങ്ങള്‍ എടുത്ത് വിലവിവര പട്ടികനോക്കി തുക പെട്ടിയില്‍ നിക്ഷേപിച്ചാല്‍മതി. കുട്ടികളുടെ സത്യസന്ധത പ്രോത്സാഹിപ്പിക്കാനാണിത്. പ്രധാനാധ്യാപകന്‍ സി.കെ. വാസു ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുള്‍ബഷീര്‍, ആര്‍. ബ്രിജുല, പി. നളിനി, ഇ.കെ. നെബ, കെ.കെ. അബ്ദുറഹിമാന്‍, ഇ.കെ. ദേവിക, ടി.എം. ശ്രീമാധവ് എന്നിവര്‍ സംസാരിച്ചു.
