KOYILANDY DIARY

The Perfect News Portal

റോഡിലെ സിഗ്നലുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ടെക്നോളജി അബുദാബിയില്‍ പരീക്ഷിച്ചു

അബുദാബി: അടിയന്തിര ഘട്ടങ്ങളില്‍ സാഹായം എത്തിക്കാന്‍ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പായുന്ന ആംബുലന്‍സ്, സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍ക്കും മറ്റ് ഔദ്യോഗിക വാഹനങ്ങള്‍ക്കും റോഡിലെ സിഗ്നലുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ടെക്നോളജി അബുദാബിയില്‍ പരീക്ഷിച്ചു.

ബ്രിട്ടണ്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഈ സംവിധാനം വഴി അടിയന്തിര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ ഏത് ദിശയില്‍ നിന്നും ഏത് ദിശയിലേക്കാണോ സഞ്ചരിക്കുന്നത് ആ മേഖലയിലെ എല്ലാ ട്രാഫിക് സിഗ്നലുകളും ഗ്രീന്‍ ആക്കി മാറ്റാന്‍ വാഹനങ്ങളില്‍ തന്നെ സൗകര്യം നല്‍കും.

പ്രത്യേക രീതിയിലുള്ള സെന്‍സറുകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. അത്തരം വാഹനങ്ങള്‍ സിഗ്നലില്‍ എത്തുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പെ വാഹനത്തിനു സഞ്ചരിക്കേണ്ട ദിശയിലേക്കുള്ള സിഗ്നല്‍ ലൈറ്റുകള്‍ ഗ്രീന്‍ കളറായി മാറും.

Advertisements

വാഹന ഡ്രൈവര്‍മാര്‍ പുതിയ സംവിധാനത്തെ കുറിച്ച്‌ അറിവു നേടണമെന്നും ഡ്രൈവിങ്ങിനിടെ അടിയന്തിര ഘട്ടങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ തങ്ങള്‍ക്ക് പിറകിലുണ്ടോ എന്ന് പരിശോധിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് ഒരിക്കലും തടസ്സം സ്യഷ്ടിക്കുന്നില്ലെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.