KOYILANDY DIARY.COM

The Perfect News Portal

മോഷണ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി നാലാം ദിവസം വീണ്ടും മോഷണം പ്രതി പിടിയിൽ

പന്തീരാങ്കാവ്: വാഹന മോഷണ കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങി നാലാം ദിവസം വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിലായി. കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ദീനെ (24) നാണ് പിടിയിലായത്.
ജയിയിൽ നിന്നിറങ്ങിയ ഇയാൾ കഴിഞ്ഞ ഞായറാഴ്ച പെരുമണ്ണ സ്വദേശിയുടെ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ  മോഷ്ടിക്കുകയായിരുന്നു. ഇൻസുദ്ദീൻ നിരവധി കേസുകളിൽ പ്രതിയാണെന്നും ലഹരിക്കടിമയായ ഇയാൾ ലഹരി മരുന്നിന് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് മോഷണം നടത്തുന്നതെന്നും പോലീസ് അറിയിച്ചു.
കോഴിക്കോട് ആൻ്റി നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആൻ്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും (ഡൻസാഫ്) എസ്. ഐ ധനഞ്ജയദാസിൻ്റെ നേതൃതത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Share news