KOYILANDY DIARY.COM

The Perfect News Portal

ദർശന ആർട്സ് & സ്പോർട്സ് ക്ലബ് കാരയാട് ഒരുക്കിയ ഫുട്ബോൾ മേളയിൽ ഗ്രാന്മ ഏക്കാട്ടൂർ വിജയികളായി

ദർശന ആർട്സ് & സ്പോർട്സ് ക്ലബ് കാരയാട് ഒരുക്കിയ ഫുട്ബോൾ മേള അവസാനിച്ചു. ആവേശം വാനോളമുയർത്തിയ ഫുട്ബോൾ മേളയിൽ ഗ്രാന്മ ഏക്കാട്ടൂർ വിജയികളായി അവസാനിച്ചു…
ശനിയാഴ്ചാണ് മേള ആരംഭിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മേള ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനി,  മേപ്പയൂർ സബ് ഇൻസ്പെക്ടർ അതുല്യ കെ ബി. സിപിഐഎം ലോക്കൽ സെക്രട്ടറി വി എം  ഉണ്ണി, തുടങ്ങി നിരവധി പ്രമുഖർ മേളയുടെ വിവിധ ഘട്ടങ്ങളിൽ സംബന്ധിച്ചു.

 

 

നാടിന്റെ സാഹോദര്യയും ഐക്യം ഊട്ടിയുറപ്പിച്ച മേളയിൽ വിജയം ഉറപ്പിച്ച അരിക്കുളത്തെ ഫുട്ബോൾ രാജാക്കന്മാരായ ഗ്രാന്മ ഏക്കാട്ടൂരിന് പി കെ കണാരേട്ടൻ സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിയും 10001രൂപ പ്രൈസ് മണിയും ലഭിച്ചു. റണ്ണേഴ്സ്അപ്പ് ആയ ചാലഞ്ച് വോയിസ് ചങ്ങരംവെള്ളിക്ക് പി എം ദാക്ഷാണീയമ്മ റണ്ണേഴ്സ് ഷീൽഡും 5001 രൂപ പ്രൈസ് മണിയും ലഭിച്ചു.

മേളയിലെ ഏറ്റവും നല്ല ഗോൾ കീപ്പറായി ഗ്രാന്മ എക്കാട്ടൂരിന്റെ അശ്വിൻ ദാസിനെ തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ മുൻ ഇന്ത്യൻ വനിതാ  ബോളിബോൾ ടീം ക്യാപ്റ്റൻ എസ് രേഖ സമ്മാനദാനം നൽകി.

Advertisements
Share news