KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് ആറ്‌ പേർക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു.

നാദാപുരത്ത് ആറ്‌ പേർക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു.വടകര: നാദാപുരത്ത് അഞ്ചാംപനി ബാധിച്ചവരുടെ പതിനെട്ടായി. ഒന്ന്, രണ്ട്, നാല്, 11, 18 വാർഡുകളിലാണ്‌ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അസുഖം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിൻ്റെ കണക്ക് പ്രകാരം വാക്സീൻ സ്വീകരിക്കാത്ത 340 പേരാണ് പഞ്ചായത്തിലുള്ളത്. ഇവരിൽ 65 പേർ വാക്സീൻ സ്വീകരിച്ചു. ബാക്കിയുള്ളവർ വാക്സീൻ എടുക്കാൻ വൈകിയാൽ  രോഗവ്യാപന തോത് വർധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം ബാധിച്ച പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ്‌ ബോധവത്കരണവും പ്രതിരോധ പ്രവർത്തനവും നടത്തുന്നുണ്ട്‌. വാക്സീൻ എടുക്കുന്നതിനായി പഞ്ചായത്തിൽ നാലിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറമേരിയിൽ രണ്ട്‌ പേർക്കും വളയത്ത്‌ ഒരാൾക്കും അഞ്ചാംപനി സ്ഥിരീകരിച്ചിരുന്നു.
Share news