KOYILANDY DIARY.COM

The Perfect News Portal

കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

ഇടുക്കി: കട്ടപ്പനയിൽ പാറക്കടവില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിൻ്റെ മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. പരിക്കേറ്റവർ തമിഴ്നാട് സ്വദേശികളാണ്. ഇവർ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ വീടിൻ്റെ കാര്‍ പോര്‍ച്ചിന് മുകളിലേക്കാണ് മറിഞ്ഞത്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. അപകടത്തിൽ വാനിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തി.

Share news