KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അണ്ടർപ്പാത്തിന് സമീപം കോതമംഗലം കുന്നത്ത് പറമ്പിൽ ശിവാനന്ദൻ (70) (കെ.കെ.സി. ശിവൻ)  ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിലെ KKC സൈക്കിൾ ഷോപ്പ് ഉടമയായിരുന്നു). കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ലത. മക്കൾ: സരിഗ, രേഷ്മ. മരുമക്കൾ: പ്രജീഷ് (പെരുവട്ടൂർ, പ്രബീഷ് (മേലൂർ) സഹോദരങ്ങൾ: വനജ, ബാബു, രമേശൻ,

Share news